വാര്‍ത്തകള്‍
Inauguration of smart class room.
അല്ശാന്തപുരം അല്‍ ജാമിഅയില്‍ രക്ത നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണവും നടത്തി
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബ്ളഡ് ഡോണേര്‍സ് ഫോറത്തിനു കീഴില്‍ രക്ത ദാന ദിനത്തോടനുബന്ധിച്ച്. . . . അല്‍ ജാമിഅഃ
ഹോം -- അല്‍ ജാമിഅഃ
അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യഃ യിലേക്ക് സ്വാഗതംനവോത്ഥാനത്തിന്റെ ആദ്യ ബിന്ദു വിദ്യാഭ്യാസമാണെന്ന തിരിച്ചറിവോടെ, 80 ലക്ഷം മുസ്ലിംകളുള്ള കേരളത്തില്‍ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനം ലക്ഷ്യം വെച്ച് രംഗത്തുവന്ന വിദ്യാഭ്യാസ പ്രാസ്ഥാനമത്രെ അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യഃ. മതമറിയാത്ത മിസ്റര്മാരും ലോകമറിയാത്ത മുല്ലമാരുമായിരുന്നു സമുദായത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു പുറത്തുവന്നുകൊണ്ടിരുന്നത്. മതമറിയാത്ത മിസ്റര്മാര്ക്ക് ദീനിനോട് പരമപുഛം. എന്നാല്‍, പാശ്ചാത്യന്‍ സംസ്കാരത്തോട് ആദരവും ആരാധനയും. മറുവശത്ത്, മതവിദ്യാഭ്യാസം ഓതിപ്പഠിച്ചവര്‍ ലോകത്തെക്കുറിച്ച് തീര്‍ത്തും അജ്ഞരായ അനുകര്‍ത്താക്കള്‍. അവര്‍ ഒരിക്കലും സമൂഹത്തില്‍ മതിപ്പുളവാക്കിയില്ല.ജഢികചിന്തകളെ പ്രതിനിധീകരിക്കുന്ന പ്രാകൃതരായാണവര് അറിയപ്പെട്ടത്. വിജ്ഞാനത്തെ മതപരമെന്നും ഭൌതികമെന്നും വേര്‍തിരിക്കുന്ന ജാഹിലിയ്യ സങ്കല്പം മുസ്ലിം ഉമ്മത്തിലേക്ക് സന്നിവേശിക്കപ്പെട്ടതിന്റെ അനന്തര ഫലമായിരുന്നു ഈ ദുരന്തം. ഇത്തരം വിഭജനത്തെ നിരാകരിച്ചുകൊണ്ട്, മതഭൌതികവിദ്യഭ്യാസങ്ങളുടെ സമന്വയം എന്ന ആശയവുമായി 1950 കളില്‍, പ്രസിദ്ധനായ സാമൂഹിക പരിഷ്കര്‍ത്താവ് ഹാജി മുഹമ്മദലി സാഹിബ് രംഗത്തുവരികയായിരുന്നു. കേരളത്തിലെ മലപ്പുറം ജില്ലയില്‍ പട്ടിക്കാടിനടുത്തുള്ള മുള്ള്യാകുര്‍ശി പ്രദേശത്തെ, ശാന്തപുരം എന്ന് പേരിട്ട് അദ്ദേഹം തന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ കര്‍മ്മഭൂമിയാക്കി. അങ്ങനെ, 1955ല്‍ ഇസ്ലാമിയ്യ കോളേജ് സ്ഥാപിക്കപ്പെട്ടു.
പ്രസിദ്ധീകരണങ്ങള്‍
![]() ![]() ![]() |



