അല്ശാന്തപുരം അല്‍ ജാമിഅയില്‍ രക്ത നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണവും നടത്തി
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബ്ളഡ് ഡോണേര്‍സ് ഫോറത്തിനു കീഴില്‍ രക്ത ദാന ദിനത്തോടനുബന്ധിച്ച്. . . . പ്രവര്‍ത്തനങ്ങള്‍
ഹോം -- സ്റ്റുഡന്റ്സ് -- പ്രവര്‍ത്തനങ്ങള്‍
അല്‍ ജാമിഅഃ വിദ്യാര്‍ത്ഥികള്‍, അവരുടെ ദൈനംദിന പാഠ്യപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ മറ്റ് പഠ്യേതര പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാണ്. ജാമിഅഃയുടെ സമീപത്തുള്ള ജനങ്ങളുമായി ഇടപഴകുകയും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി, കഴിയും വിധം പരിഹരിക്കുന്നതിനും അവര്‍ സമയം കണ്ടെത്തുന്നു. ജാമിഅഃയില്‍ നിന്ന് 5 കിലോമീറ്ററുകള്‍ക്കപ്പുറം, മണ്ണാര്‍മലയിലെ ദരിദ്ര ആദിവാസികള്‍ക്ക് വേണ്ടി, കഴിഞ്ഞ ദഅ്വാ വിദ്യാര്‍ത്ഥികള്‍ ഫണ്ട് സ്വരൂപിക്കുകയും അവര്‍ക്ക് വേണ്ടി ഭക്ഷ്യ വിഭവങ്ങളും ആവശ്യ സാധനങ്ങളും എത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. ആവശ്യക്കാരായ നിരവധി രോഗികളെ സഹായിക്കാന്‍ കഴിയുംവിധം ഒരു രക്തദാന കൂട്ടായ്മയ്ക്ക് ഉസ്വൂലുദ്ദീന്‍ വിദ്യാര്‍ത്ഥികള്‍ രൂപം നല്‍കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന അനേകം സര്‍ഗാത്മക പരിപാടികളിലും സജീവരാണ് വിദ്യാര്‍ത്ഥികള്‍. മലയാളം, അറബി, ഇംഗ്ളീഷ് ഉറുദു ഭാഷകളില്‍ പ്രതിമാസം ചുമര് പത്രങ്ങള്‍ കാമ്പസിനകത്ത് പ്രസിദ്ധീകരിക്കപ്പെടുന്നു. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ മാറ്റുരക്കുന്ന സര്‍ഗവേളയും അവരുടെ മാനസികവും കായികവുമായ കഴിവുകള്‍ വികസിപ്പിക്കുന്ന കായികമേളയും, അക്കാദമിക കാലയളവില്‍ രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്നു.
പ്രസിദ്ധീകരണങ്ങള്‍
![]() ![]() ![]() |



